Saturday, January 2, 2016

പൈങ്കിളി

നിന്റെ ജാലകവാതില്‍ കാഴ്ചയ്ക്കപ്പുറം
നിന്നെ നോക്കിയൊരു നിലാപക്ഷി വരും
രാവ് മുഴുവന്‍ നിനക്ക് കാവലിരിക്കും
ഞാന്‍ കൊടുത്തു വിട്ട പ്രണയവരികള്‍ പാടും
നീ പതിയെ ഉറക്കത്തിലേക്ക് പോവുമ്പോള്‍
അവിടെയും നിലാവ് പൂക്കും
നക്ഷത്രപൂക്കള്‍ വൃഷ്ടി നടത്തും
നേര്‍ത്ത മഞ്ഞുകണങ്ങള്‍ നിന്നെ ചുംബിക്കും
അവയ്ക്ക് രാത്രി മുല്ലയുടെ സുഗന്ധമാവും
അത് ഞാന്‍ തന്നെയാവും
പുലരുവോളം പിന്നെ നമ്മള്‍ കാറ്റ് പുതച്ചുറങ്ങും

No comments:

Post a Comment