Tuesday, January 5, 2016

അടുത്ത ജന്മത്തില്‍

അടുത്ത ജന്മത്തില്‍
എനിക്കൊരു കഠിന-
ഹൃദയത്തിനുടമയാവണം

വെറുതെ പൂക്കുന്ന
പ്രണയങ്ങളെയാകെ
അടിച്ച് വൃത്തിയാക്കണം

വിരഹത്തിലിങ്ങിനെ
വേവാതിരിക്കണം

ഉപേക്ഷിച്ച് പോവുന്നവരോട്
ഒട്ടും വേദനതോന്നാതെ
യാത്ര പറയണം

വിഷാദങ്ങളെ പടിക്ക് പുറത്താക്കണം

എനിക്കെന്നെ കുറിച്ച് മാത്രം
ചിന്തിച്ച് ജീവിക്കണം

No comments:

Post a Comment