Saturday, January 2, 2016

എന്തതിശയലോകമിതപ്പനേ...!!!

എന്തെങ്കിലും തിന്നാന്‍ കിട്ടുമോ
എന്ന്‍ വേവലാതിപ്പെടുന്നവര്‍ക്കിടയില്‍
എന്തൊക്കെ തിന്നരുത് എന്ന്‍
വിളംബരം ചെയ്യുന്ന ഭരണം


എന്തെങ്കിലും ഉടുക്കാന്‍ കിട്ടുമോ
എന്ന്‍ വേവലാതിപ്പെടുന്നവര്‍ക്കിടയില്‍
എന്തുടുക്കരുത് എന്ന്‍
തിട്ടൂരമിടുന്നു മാന്യന്മാര്‍
ഉടുത്തത് എന്തൊക്കെ ഊരണം
എന്ന്‍ കലഹിക്കുന്നു സമ്പന്നര്‍

എന്തതിശയലോകമിതപ്പനേ...!!!

No comments:

Post a Comment