Saturday, January 2, 2016

തലവേദന

പുരികങ്ങള്‍ക്ക് മീതെ
നെറ്റിത്തടത്തിനരിക് ചേര്‍ന്നാവും
വേദനയുടെ പടയാളികള്‍
തമ്പടിച്ചിരിക്കുന്നത്
വിഷാദത്തിന്റെ
അപകടസൂചന കിട്ടുന്നത് മുതല്‍
അവ നെറ്റിത്തടമാകെ
വ്യാപിക്കുമ്പോഴാണ്
തലവേദന ഉണ്ടാവുന്നത്

No comments:

Post a Comment