നീ പോയതില്‍ പിന്നെ
ജനാലകളോ വാതിലോ ഇല്ലാത്ത
ഒരൊറ്റമുറിയാവുന്നു ഞാന്‍
രാവ് മുഴുവന്‍
ഓര്‍മകളുടെ തീ കാറ്റേറ്റ്
ഇടത്തെ ചുമരില്‍
ഒരു വാതില്‍വിടവ് പൊള്ളിയകലും
ആ പഴുതിലൂടെ നീ വീശാന്‍ തുടങ്ങും
പിന്നെ മുറി മുഴവന്‍ നീയാവും
പകലിലേക്ക് ഞാന്‍
മരിച്ച് വീഴുമ്പോള്‍
വേദനമാത്രം ബാക്കിയായി
വാതില്‍ പഴുത് മുറികൂടിയിരിക്കും
നീ ഇറങ്ങിപ്പോയിട്ടുണ്ടാവും
എനിക്ക് ഞാന്‍ മാത്രമായിട്ടുണ്ടാവും
ഞാന്‍ ശൂന്യമായ ഒരൊറ്റമുറിയാവും..!!
No comments:
Post a Comment