Wednesday, July 7, 2021

നിന്നോട്/ നീ എന്നോട്

നിന്നോട്/ നീ എന്നോട്
മിണ്ടാതാവുമ്പോഴാണ്
ഞാന്‍ നിന്നോട്/എന്നോടിങ്ങിനെ
മിണ്ടിക്കൊണ്ടേയിരിക്കുന്നത്..!!

....................................................................

ഒരു നുള്ള് വേദനയെങ്കിലും
ബാക്കിയാവാതാവുന്നു..!!

....................................................................

കൊഴിയാന്‍
ബാക്കിയായൊരിലമാത്രം
മഴകൊള്ളുന്നു..!!

...........................................

നീ വിളിക്കുകില്‍ പ്രണയമേ
ഏത് കല്ലറയിലാകിലെന്ത്
ഞാനുയിര്‍കൊണ്ട് വരും..!!

...................................................................

നീ കുത്തിപ്പൊട്ടിക്കുന്നു
എന്‍റെ വിഷാദ ബലൂണുകള്‍..!!

........................................................

നീ വന്ന്
ഇറക്കിക്കൊണ്ട്
പോയതാണെന്നെ
പിന്നെ ഇത് വരെയും
തിരികെ വന്നിട്ടില്ല..!! 

.......................................

അരുതുകളുടെ
അതിരുകളില്‍
മുല്ലപൂക്കുന്നു..!!

...................................................

ഒറ്റയ്ക്കൊരു വേനല്‍ നീന്തി
മഴയുടെ ദ്വീപ് കണ്ടെത്തുക
അഥവ ‍പ്രണയത്തിലാവുക..!!

........................................................

ആത്മാവിന്‍റെ
അലസമായ നടുക്കടലില്‍  
തനിയേ യാത്രപോവുന്നു
ഒരു കടലാസു കപ്പല്‍
കവിത തുന്നുന്ന
നിന്നെയും വഹിച്ചുകൊണ്ട്..!!

..............................................................

നീ വന്ന് പോവുമ്പോള്‍,
ഹൃദയം
പുറത്തെ നിശബ്ദതയില്‍
മിടിക്കുന്നു എന്നും
അതിന്‍റെ ശബ്ദം മാത്രമേ
ഭൂമിയിലുള്ളൂ എന്നും  തോന്നും..!!

.................................................................

പ്രണയത്തിന്‍റെ
അഗ്നിയിലേക്ക്
വീണുപോവാതിരിക്കാന്‍
നീ ഏര്‍പ്പെടുത്തിയ
ചട്ടങ്ങള്‍ മറികടന്ന്
ചുവന്ന പൂക്കളുടെ കാട് പൂക്കുന്നു..!!

 

 

No comments:

Post a Comment